കൊച്ചി: ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജയിലില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്‌ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജര്‍ നില പൂജ്യം ശതമാനമായിട്ടും ആര്‍ഷോയ്ക്ക് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് പിന്നിലെന്നും പരാതിയില്‍ ഉണ്ട്. ആര്‍ഷോമിന് ജാമ്യം കിട്ടാത്തത് സര്‍ക്കാരിന് തലവേദനയാണ്. പല ചര്‍ച്ചകളിലും പ്രതിപക്ഷം ഇതുയര്‍ത്തുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ ഗവര്‍ണര്‍ക്കാണ് പരാതി അയച്ചത്. കാക്കനാട് ജയിലില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ഹാജര്‍ നില പൂജ്യം ശതമാനമാണ് എന്നിട്ടും രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതനുള്ള ഹാള്‍ ടിക്കറ്റ് തയ്യാറായി.ഇതെങ്ങനെ സാധിക്കും എന്ന് പരാതിയില്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് പരാതിയില്‍ അര്‍പ്പിക്കുന്നു. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഇതിന് പിന്നില്‍. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ അര്‍ഷോ ജാമ്യം ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു.

2018ല്‍ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ശേഷം ആര്‍ഷോ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍, ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആര്‍ഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ജാമ്യം റദ്ദാക്കി. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം എ.സി.പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.

പൊലീസ് അന്വേഷിച്ച്‌ കണ്ടെത്താത്ത പ്രതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തി. എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആര്‍ഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു.

പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈ നീക്കത്തെ അട്ടിമറിച്ചാണ് വീണ്ടും ജാമ്യം കൊടുക്കാനുള്ള നീക്കം.

പരാതിയുടെ പൂര്‍ണ്ണ് രൂപം ചുവടെ

From,
പി വൈ ഷാജഹാന്‍
സംസ്ഥാന സെക്രട്ടറി യൂത്ത് കോണ്‍ഗ്രസ്

To,
ആരിഫ് മുഹമ്മദ് ഖാന്‍
ബഹു കേരള ഗവര്‍ണ്ണര്‍
രാജ് ഭവന്‍ തിരുവനന്തപുരം

വിഷയം :- എറണാകുളം മഹാരാജാസ് കോളേജ് അധികൃതര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ സാസംഥാന സെക്രട്ടറിക്ക് നിയമ വിരുദ്ധമായി പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ടിട്ടുള്ള പരാതി

സര്‍,
ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി & മെറ്റീരിയല്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ സംസ്ഥന സെക്രട്ടറിയുമായ ആര്‍ഷോം പി എമ്മിന് നിയമവിരുദ്ധമായി എക്‌സാം എഴുതാനുള്ള ഹാള്‍ടിക്കറ്റ് നല്‍കിയതായി അറിയാന്‍ സാധിച്ചു .ആര്‍ഷോം പി എം നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.12-07-22 ല്‍ ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടുള്ളതാണ്. കഴിഞ്ഞ നാല്പത് ദിവസമായി ജയിലില്‍ കഴിയുന്ന ആര്‍ഷോമിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടി എറണാകുളം മഹാരാജാസ് കോളേജിലെ ഇടതുപക്ഷ സംഘടനയില്‍ പെട്ട പ്രിന്‍സിപ്പലും കോളേജിലെ അദ്ധ്യാപകരും ചേര്‍ന്ന് ടിയാനെ സെക്കണ്ട് സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി എക്‌സാം എഴുതാന്‍ വണ്ടി ഹള്‍ടിക്കറ്റ് നല്‍കിയിരുന്നു . പ്രതിയുടെ രണ്ടാമത് ജാമ്യ ഹര്‍ജി 22-07-22 തീയ്യതി പരിഗണിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹാള്‍ടിക്കറ്റ് നിയമങ്ങള്‍ കാറ്റില്‍ പരത്തി നല്‍കിയിരിക്കുന്നത്.ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഉന്നയിച്ചിരിക്കുന്നത് എഴുതാനുള്ള അവസരം തരണമെന്നതാണ്.എക്‌സാം എഴുതാന്‍ ഉള്ള അറ്റന്‍ഡന്‍സ് ആര്‍ഷോമിനില്ല നിലവില്‍ നാല്പതോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആര്‍ഷോമിന് വ്യാജ രേഖകള്‍ ചമച്ച്‌ ജാമ്യം നേടാന്‍ സഹായിക്കുന്ന കോളേജ് പ്രിന്‍സിപ്പലിനും എക്‌സാം കോണ്‍ട്രോളര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ബഹുമാനപെട്ട ഗവര്‍ണറോട് അപേക്ഷിക്കുന്നു

പി വൈ ഷാജഹാന്‍
21-07-22

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക