മെല്‍ബണ്‍: ആസ്ട്രേലിയന്‍ നഗരമായ മില്‍ദുരയെ ആശങ്കയിലാഴ്ത്തി ആകാശത്തിന് പിങ്ക് നിറം. ബുധനാഴ്ച വൈകുന്നേരമാണ് അസാധാരണമായി ആകാശത്ത് പിങ്ക് നിറം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. മേഘാവൃതമായ ആകാശത്തില്‍ പിങ്ക് നിറത്തിലുള്ള സര്‍ക്കിളാണ് പ്രത്യക്ഷപ്പെട്ടത്.

താഴെ നിന്നും ഒരു ലൈറ്റ് മുകളിലേക്ക് പോകുന്നതും കാണാമായിരുന്നു. അതുകൊണ്ട് പിങ്ക് നിറത്തിന്റെ കാരണം ഭൂമിയില്‍ നിന്നുള്ള എതോ ഒരു സ്രോതസാണെന്ന നിഗമനത്തിലേക്ക് പലരുമെത്തി. അന്യഗ്രഹ ജീവികള്‍ എത്തിയതാണെന്ന് വരെ ചില വിരുതന്‍മാര്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ചര്‍ച്ചകള്‍ മുന്നേറുന്നതിനിടെ പിങ്ക് നിറത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നഗരത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ കാന്‍ ഗ്രൂപ്പ് രംഗത്തെത്തി. തങ്ങളുടെ ഉടമസ്ഥതയിലുള്ള കഞ്ചാവ് ഫാമാണ് വെളിച്ചത്തിന്റെ ഉറവിടമെന്ന് കമ്ബനി അറിയിച്ചു. കഞ്ചാവ് ചെടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. ചെടി നന്നായി വളരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇത്തരത്തില്‍ ഉപയോഗിച്ച ഒരു ലൈറ്റായിരുന്നു ആകാശത്തിലെ വിസ്മയത്തിന് പിന്നില്‍. പ്രാദേശിക ജനങ്ങള്‍ക്ക് കഴിഞ്ഞ രാത്രി ഒരു ലൈറ്റ് ഷോ കാണാന്‍ സാധിച്ചു. ഞങ്ങള്‍ പുതിയ ഒരു കൃഷിയിടത്തില്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്ന് കമ്ബനി ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക