പ്രായം പ്രണയത്തിനൊരു തടസമേയല്ലെന്ന് തെളിയിച്ചവരാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത ആദ്യം പുറത്തു വന്നതുമുതല്‍ പാപ്പരാസികള്‍ രണ്ടു പേര്‍ക്കും പിന്നാലെയായിരുന്നു. മലൈകയും അര്‍ജുനും ഇന്‍സ്റ്റഗ്രാമിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

മലൈകയും അര്‍ജുനും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇരുവരും നിരവധി ട്രോളുകള്‍ക്ക് ഇരയായിരുന്നു. അര്‍ജുന്‍ കപൂറിന് 36 വയസ്സും മലൈകയ്ക്ക് 48 വയസ്സുമാണ് പ്രായം. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണോയെന്ന സംശയത്തിലാണ് ആരാധകര്‍. മലൈകയുടെ വീടിന് സമീപം വാങ്ങിയ അപ്പാര്‍ട്ട്‌മെന്റ് നാല് കോടി രൂപ നഷ്ടത്തിന് അര്‍ജുന്‍ വിറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ബാന്ദ്ര വെസ്റ്റിലെ 81 ഓറിയേറ്റ് കെട്ടിടത്തില്‍ 20 കോടി രൂപയ്ക്കാണ് അര്‍ജുന്‍ വസ്തു വാങ്ങിയതെന്നും 4364 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് 16 കോടി രൂപയ്ക്കാണ് താരം വിറ്റതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്റെ സഹോദരി അന്‍ഷുല കപൂര്‍ വില്‍പ്പന രേഖകളില്‍ ഒപ്പുവച്ചു. അര്‍ജുന്‍ ഇപ്പോള്‍ ജുഹുവിലെ റഹേജ ഓര്‍ക്കിഡിലാണ് താമസിക്കുന്നത്, മലൈകയ്ക്ക് 81 ഓറിയേറ്റ് കെട്ടിടത്തില്‍ ഒരു ഫ്‌ലാറ്റ് ഉണ്ട്. മലൈകയെ കൂടാതെ കരണ്‍ കുന്ദ്ര, സോനാക്ഷി സിന്‍ഹ തുടങ്ങിയ താരങ്ങള്‍ക്കും ഇതേ കെട്ടിടത്തില്‍ ഫ്‌ലാറ്റുകള്‍ ഉണ്ട്.

2019 ലാണ് പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും ആദ്യമായി തുറന്നു പറയുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹം 2016 ല്‍ വേര്‍പെടുത്തിയതിനു ശേഷമായിരുന്നു മലൈക അര്‍ജുനുമായി അടുത്തത്. 1998 ലായിരുന്നു മലൈകയും അര്‍ബാസ് ഖാനും വിവാഹിതരായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക