സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. നാല് കേസുകളില്‍ ജാമ്യം ലഭിച്ചതോടെ, അദ്ദേഹം ഇന്ന് ജയില്‍ മോചിതനാകും. 25,000 രൂപ കെട്ടിവയ്ക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നിവ ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ എടുത്ത കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9-നാണ് രാഹുല്‍ മാങ്കൂട്ടത്തലിനെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി തള്ളിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് രാഹുലിനെ ഈമാസം 22വരെ റിമാന്‍ഡ് ചെതു. ശേഷം തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക