സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച്‌ അശ്ലീല ഭാഷയില്‍ ഇയാള്‍ അവഹേളനം നടത്തിയത്. എഎ റഹിം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ക്കെതിരെയായിരുന്നു അശ്ലീല പോസ്റ്റുകള്‍. ഇരുവരും പരാതി നല്‍കിയതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക