ന്യൂഡല്‍ഹി: ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും’: അച്ഛനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ മകന്‍ രോഷാകുലനായത് മൂന്നു വര്‍ഷം മുമ്ബായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സഖ്യങ്ങള്‍ ഇല്ലാതാക്കിയത് എ.കെ.ആന്റണിയാണെന്ന ആരോപണങ്ങള്‍ പറന്നുനടന്നപ്പോള്‍ ചുട്ട മറുപടി നല്‍കിയത് മകന്‍ അജിത് പോള്‍ ആന്റണിയാണ്. ആ മകന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

രാഹുല്‍ പ്രിയങ്ക ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റാണ് അജിത് പോള്‍ ആന്റണിയുടെ രംഗപ്രവേശം. സംഘടനയുടെ ദക്ഷിണേന്ത്യയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുല്‍ പ്രിയങ്ക ഗാന്ധി സേന നേതാവ് ജഗദീഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീര്‍ഘനാളത്തെ ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി എകെ ആന്റണി കേരളത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് അജിത് പോള്‍ ആന്റണിയുടെ രാഷ്ട്രീയപ്രവേശനമെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തിലായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യസഭാംഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള എ കെ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ രണ്ടിന് അവസാനിച്ചിരുന്നു. പിന്നാലെയാണ് ഡല്‍ഹി വിടുന്നതായി പ്രഖ്യാപിച്ചത്. നിലവില്‍ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് എകെ ആന്റണി.

എന്നാൽ രാഹുൽ പ്രിയങ്കാ സേന എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു പോഷകസംഘടന അല്ല. കോൺഗ്രസ് നേതാവ് ജഗദീഷ് ശർമയാണ് ഈ സംഘടന സ്ഥാപിച്ചത്. ജഗദീഷ് ശർമ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. വാദ്ര യുമായുള്ള ബന്ധം മുൻനിർത്തി എൻഫോഴ്സ്മെൻറ് ഇദ്ദേഹത്തിൻറെ വസതികൾ റെയ്ഡ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക