അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് രാഷ്ട്രീയത്തിലേക്ക്. ബാന്‍സുരി സ്വരാജിനെ ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറായി നിയമിച്ചു. ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ ദേവയാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹി ഹൈക്കോടതിയിലേയും സുപ്രിംകോടതിയിലേയും അഭിഭാഷയായിരുന്നു ബന്‍സുരി സ്വരാജ്. ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ബന്‍സുരിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക