നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ വരാറുണ്ട്. എന്നാല്‍ വിഷയത്തില്‍ താരം പ്രതികരണം രേഖപ്പെടുത്താറില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് വിജയ്. ‘ബീസ്റ്റ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ദളപതി തലൈവന്‍ ആകുമോ?’ എന്ന നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചത്. ’30 വര്‍ഷം കൊണ്ട് ഒരു സാധാരണ നടനെ ദളപതി ആക്കിയത് ആരാധകരാണ്. തലൈവന്‍ ആക്കണോ വേണ്ടയോ എന്നതും അവരാണ് തീരുമാനിക്കേണ്ടത്. എനിക്ക് വിജയ് ആയിരിക്കുന്നതാണ് ഇഷ്ടം. അവസ്ഥയ്ക്ക് അനുസരിച്ച്‌ മാറേണ്ടി വന്നാല്‍ മാറുക തന്നെ ചെയ്യണം’, വിജയ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ്‌യും പിതാവ് എസ് എ ചന്ദ്രശേഖറും തമ്മില്‍ ഈ അടുത്ത കാലത്ത് ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. പിതാവിനെക്കുറിച്ച്‌ ചോദ്യം വന്നപ്പോള്‍ ‘അച്ഛന്‍ എന്നാല്‍ ഒരു മരത്തിന്റെ വേര് പോലെയാണ്. നമ്മള്‍ അതിലെ പൂക്കള്‍ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ആ മരത്തിന് ശക്തി നല്‍കുന്നത് വേരുകളാണ്. ദൈവവും അച്ഛനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം എന്തെന്നാല്‍ ദൈവത്തെ നമുക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ അച്ഛനെ നമുക്ക് കാണുവാന്‍ സാധിക്കും’ എന്ന് വിജയ് പറഞ്ഞു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം നാള്‍ അഭിമുഖം നല്‍കാതിരുന്നത് എന്ന ചോദ്യത്തിന്, ‘പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം മറ്റൊരു തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ച്‌ രൂക്ഷമായി പോയി. പിന്നീട് അഭിമുഖങ്ങളില്‍ നിന്ന് ഒരു അകലം പാലിക്കാന്‍ തുടങ്ങി. അങ്ങനെ ഒടുവില്‍ പത്ത് വര്‍ഷമായി. എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ എല്ലാം കൂട്ടിവെച്ച്‌ ഓഡിയോ ഫങ്ക്ഷനില്‍ പറയും. ”എന്‍ നെഞ്ചില്‍ കുടിയിരിക്കും” എന്ന് ഞാന്‍ പറയുമ്ബോള്‍ ഒരുപാട് ജനങ്ങളുടെ മനസ്സില്‍ ഞാനുണ്ട് എന്ന സന്തോഷമാണ് പങ്കുവെക്കുന്നത്’ എന്നാണ് വിജയ് നല്‍കിയ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക