കൊച്ചി: സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ വിളിച്ചിരുന്ന നമ്ബര്‍ പുറത്ത്. ‘96456 74686’ നമ്ബര്‍ കാവ്യ ഉപയോഗിച്ചതിന്റെ തെളിവ് പുറത്ത് വിട്ട് റിപ്പോര്‍ട്ടര്‍ ടിവി. താനും ദിലീപും ഈ നമ്ബര്‍ ഉപയോഗിച്ചില്ലെന്നാണ് കാവ്യയുടെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ഇതോടെ പൊളിയുന്നത്. കാവ്യ വിവാഹത്തിന് മുമ്ബ് ദിലീപുമായി ആശയ വിനിമയം നടത്തിയതും ഈ നമ്ബരില്‍ നിന്നായിരുന്നു. ഈ നമ്ബറില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ് ഈ നമ്ബര്‍. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് ഈ നമ്ബറെന്നാണ് വിലയിരുത്തല്‍.

കാവ്യാ മാധവന്‍ ഈ നമ്ബറില്‍ നിന്നും പല തവണ ബാലചന്ദ്രകുമാറിന്റെ ഐഫോണിലേക്ക് വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്. പല തവണ വിളിച്ചതായുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബാലചന്ദ്രകുമാറിന്റെ ഐഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ ഈ നമ്ബര്‍ ഉപയോഗിച്ചില്ലെന്ന് കാവ്യാ മാധവന്റെ തുടര്‍ച്ചയായുള്ള വാദങ്ങളെ പൊളിക്കാന്‍ അന്വേഷണ സംഘത്തിന് പുതിയ തെളിവുകള്‍ മുതല്‍ക്കൂട്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ ആറിയിച്ചതിനുള്ള പ്രതികാരമാണ് നടിയ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത് എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഈ വാദത്തിന് ശക്തമായ ഒരു തെളിവായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളെന്നാണ് കരുതപ്പെടുന്നു. കാവ്യാ മാധവനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത പലരും ഈ നമ്ബര്‍ കാവ്യ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം ഈ നമ്ബര്‍ കാവ്യയുടെ അമ്മയുടെ പേരില്‍ നിന്നും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയുടെ പേരിലേക്ക് മാറ്റി. പിന്നീട് അന്വേഷണം പുരോഗമിക്കവെ ഈ നമ്ബര്‍ നശിപ്പിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറുമായി തങ്ങള്‍ക്ക് ഒരു സിനിമാ ചര്‍ച്ചകളുമായി മാത്രമുള്ള ബന്ധമാണെന്നായിരുന്നു കാവ്യാ മാധവനും ദിലീപും മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇരുവര്‍ക്കും സംവിധായകനുമായി അടുത്ത് ബന്ധമുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക