തിരുവനന്തപുരം: പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രഖ്യാപിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്യുമെന്ന് ഐ ഗ്രൂപ്പ് പ്രമുഖനായിരുന്ന കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ പ്രസ്താവിച്ചു. പുതിയ നേതാക്കള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരങ്ങളും പ്രവര്‍ത്തകര്‍ നല്‍കണം. 2005ന് ശേഷം എ.കെ. ആന്റണി ഇത്തരം കാര്യങ്ങളില്‍ സ്വീകരിച്ച മാതൃക ഇപ്പോഴത്തെ നേതാക്കളും സ്വീകരിക്കണം.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം മൂകത പൂണ്ടുകിടക്കുന്ന കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തന നിരതമാകണം. എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റും കെ. കരുണാകരന്‍ പാര്‍ട്ടി ലീഡറുമായിരുന്ന കാലം മുതലുള്ള പാര്‍ട്ടി സംഘടനാ രൂപീകരണം തുടരുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രവര്‍ത്തകരുമായി കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തി സമര്‍പ്പിക്കുന്ന പേരുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുന്ന പതിവനുസരിച്ചാണ് 2001ല്‍ താനും കൊല്ലം ഡി.സി.സി പ്രസിഡന്റായത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആ നിലയാണ് തുടര്‍ന്നതെന്നും രാജശേഖരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക