കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആര്‍എസ്‌എസ് പ്രസ്താവന മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ച പശ്ചാത്തലത്തില്‍ പാണക്കാട് തറവാട് സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.പാണക്കാട് സന്ദര്‍ശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളം തന്റെ നാടല്ലേയെന്ന് എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. താന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത കെ മുരളീധരന്റെ നിലപാടില്‍ സന്തോഷമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഈ 22ന് ശശി തരൂര്‍ പാണക്കാട് തറവാട് സന്ദര്‍ശിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തുമെന്നുമാണ് വിവരം. കേരള രാഷ്ട്രീയത്തിലെ നേതൃനിരയിലേക്ക് ശശി തരൂർ കടന്നുവരണമെന്ന് പ്രവർത്തകർക്കിടയിൽ വലിയ വികാരം ഉണ്ട്. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചു വരുന്നത് ഉറപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രമുഖ ഘടകകക്ഷികൾക്കും തരൂർ നേതൃസ്ഥാനത്തേക്ക് വരുന്നത് സന്തോഷമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വരുംദിവസങ്ങളിൽ വഴിയൊരുങ്ങാൻ സാധ്യതയും നിലനിൽക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക