സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മകൻ ഷോൺ ജോർജ്. പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നാണ് ആരോപണം. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ പറഞ്ഞു. മനോരമ ന്യൂസിനോട് ആയിരുന്നു ഷോൺ ജോർജ്ജ് പ്രതികരിച്ചത്.

ഷോണിന്റെ വാക്കുകൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പുത്രിയിലേക്ക് കാര്യങ്ങൾ എത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്ത് വരാൻ പോകുന്നു. ജ്യോല്‍സ്യൻമാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തത് കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണ്.

പി.സി.ജോര്‍ജിനെതിരെ കളളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു‍. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് നടപടി. പൊതുപ്രവര്‍ത്തകനെ മോശക്കാരനാക്കാനാണ് നീക്കമെന്നും അഭിഭാഷകന്‍. ചോദ്യങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക