ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് സ്വവസതിയില്‍വെച്ച്‌ കൊല്ലപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് പോര്‍ട്ട് ഔ പ്രിന്‍സിലെ വസതി ഒരു കൂട്ടം ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു. ഫസ്റ്റ് ലേഡിക്കും അക്രമത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ഇടക്കാല പ്രധാനമന്ത്രി അറിയിച്ചു.

53 വയസുകാരനായ ജുവനില്‍ മുഈസ് തന്‍റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്. സര്‍ക്കാരിനെരിതായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം നിറഞ്ഞുനിന്ന, സംഭവബഹുലമായ ഭരണകാലയളവായിരുന്നു ജുവനില്‍ മുഈസിന്‍റേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക