പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും രേഖകള്‍ നശിപ്പിക്കുകയുമായിരുന്നു. കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ ഓഫീസിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

മുപ്പതിലധികം വരുന്ന സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമടങ്ങുന്ന സംഘം ഓഫിസില്‍ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.ഓഫിസിലെ ഷെല്‍ഫുമടക്കം ആക്രമികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. കൂടാതെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ​ഗാന്ധി പ്രതിമയേയും അക്രമികള്‍ വെറുതേവിട്ടില്ല.​ഗാന്ധി പ്രതിമയുടെ തലയറുത്ത് ​പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച്‌ അതില്‍ ​ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പയ്യന്നൂര്‍ കോണ്‍​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ ആക്രമിച്ചെന്നാരോപിച്ച്‌ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക