പൊലീസ് സുരക്ഷ വേണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ നിന്ന് പൊലീസ് പോകണം. കോണ്‍ഗ്രസുകാര്‍ തന്നെ ഓഫിസ് സംരക്ഷിച്ചുകൊള്ളാമെന്നും ഷിയാസ് പ്രതികരിച്ചു. ഡിസിസി ഓഫീസിനു മുന്നിൽ സംരക്ഷണത്തിനായി പാർക്ക് ചെയ്ത് പോലീസ് വാഹനത്തിൽ ഉള്ളവരോട് ആണ് ഡിസിസി പ്രസിഡൻറ് കുപിതനായത്.

വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Courtsey: Manorama News

ഇന്നലെ ഇത്രയും തെമ്മാടിത്തരങ്ങൾ നടന്നിട്ടും ഒരാൾക്കെതിരെ പോലും കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ പോലീസ് ചെയ്തിട്ടില്ല എന്നാണ് മുഹമ്മദ് ഷിയാസ് പോലീസിനോട് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് ഇനി ഞങ്ങൾക്ക് നിങ്ങളുടെ സംരക്ഷണം വേണ്ട, ഡിസിസി ഓഫീസിനു മുന്നിൽ പോലീസ് വാഹനം കൊണ്ടിടണ്ട, ഞങ്ങളുടെ പാർട്ടിക്കാരെയും, പാർട്ടി ഓഫീസും സംരക്ഷിക്കാൻ ഇവിടെ ആൺകുട്ടികളുണ്ട് എന്നും മുഹമ്മദ് ഷിയാസ് പോലീസിനോട് പ്രതികരിച്ചു. ഇന്നലെ സിപിഎം പ്രതിഷേധപ്രകടനം ഡിസിസി ഓഫീസിനു മുന്നിലൂടെ പോയപ്പോൾ ഓഫീസിനുമുന്നിൽ കസേരയിട്ടിരുന്നാണ് മുഹമ്മദ് ഷിയാസ് പ്രകടനം വീക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക