ഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റി. 30 എം.എല്‍.എമാരെയാണ് മാറ്റിയത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ എം.എല്‍.എമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാന്‍ കഴിയും. ബി.ജെ.പിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ നേതാക്കളെ തഴഞ്ഞ് പുറത്ത് നിന്നൊരാള്‍ക്ക് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. രണ്ടാം സീറ്റ് ലക്ഷ്യം വെച്ച്‌ മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അജയ് മാക്കന്‍റെ സാധ്യത മങ്ങുമോയെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

15 സംസ്ഥാനങ്ങളില്‍ നിന്നായി 57 സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏറ്റവും കനത്ത പോരാട്ടം നടക്കുന്നത് മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക