ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി. പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണവേണമെന്നും ഉളള ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നത്.

1992 ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയ്ക്ക് 30 വര്‍ഷം തികയുകയാണ്. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ജള്‍ നല്‍കി. എന്റെ യാത്രയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി പറയുന്നു. ഇന്ന് ഞാന്‍ പുതിയൊരധ്യായം തുടങ്ങാനുളള പദ്ധതിക്ക് തുടക്കമിടുകയാണ്. നിങ്ങളുടെ പിന്തുണ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗാംഗുലി ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹവുമായി അത്താഴം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഗാംഗുലി ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു വെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക