പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും നടന്‍ പ്രണവ് മോഹന്‍ലാലിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും യാത്രകള്‍ക്ക് ഇടയില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രണവ് എത്തുക. താരത്തിന്റെ സിംപ്ലിസിറ്റിയും ആരാധകരുടെ മനം കവരാറുണ്ട്. ഇത്തരത്തില്‍ നിരവധി വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ളത്. ഇപ്പോള്‍ ഒരു ആരാധികയ്ക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്.

പ്രണവിനൊപ്പം ഫോട്ടോ എടുക്കാനെത്തുന്ന ആരാധികയെയാണ് വിഡിയോയില്‍ കാണുന്നത്. ഏറെ സന്തോഷത്തോടെയാണ് ആരാധിക താരത്തിനോട് ചേര്‍ന്നു നിന്ന് ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുത്തതിനു ശേഷം പ്രണവിനെ കെട്ടിപ്പിടിച്ച്‌ യാത്ര ചോദിക്കുകയാണ് ആരാധിക. ചിരിയോടെ തന്റെ ആരാധികയെ യാത്രയാക്കുന്ന പ്രണവിനെയും വിഡിയോയില്‍ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെ വച്ചുതന്നെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ സോഷ്യല്‍ മീഡിയയില്‍ താരം സജീവമായതിനാല്‍ പ്രണവിന്റെ ഇത്തവണത്തെ ഡെസ്റ്റിനേഷന്‍ ഊട്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. താരം ഊട്ടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമായിരുന്നു പ്രണവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക