വാഷിങ്ടണ്‍: ടെക്‌സസ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്‌കൂള്‍ വെടിവയ്പ്പായിരുന്നു ഉവാല്‍ഡെയില്‍ റോബ് എലിമെന്ററി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്നത്. 18 വയസ്സുള്ള അക്രമി സാല്‍വദോര്‍ റാമോസ് നടത്തിയ വെടിവയ്പില്‍ 2,3,4 ക്ലാസുകളില്‍ പഠിക്കുന്ന 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെ‌ട്ടത്. യുഎസില്‍ ഈ വര്‍ഷം നടന്ന 27-ാമത്തെ സ്കൂള്‍ വെടിവയ്പാണ് ഇത്.

നാലാം ക്ലാസ് അധ്യാപികയായ ഇര്‍മ ഗാര്‍സിയയാണ് കൊല്ലപ്പെട്ട രണ്ട് അധ്യാപകരിലൊരാള്‍. ഇവരുടെ ഭര്‍ത്താവ് ജോ ഗാര്‍ഷ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യയുടെ മരണത്തില്‍ അതീവ ദുഃഖിതനായിരുന്നു അദ്ദേഹം. ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണത്തിലായിരുന്ന ഇരുവരും 24 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് വിവാഹിതരായത്. അനന്തരവന്‍ ജോണ്‍ മാര്‍ട്ടിനെസ് ആണ് മരണ വിവരം ട്വീറ്ററിലൂടെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://twitter.com/fuhknjo/status/1529870121023557632?t=ZZOTcX9NcA4vtS2kKnfQZg&s=19

സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്‌കൂള്‍ ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ റാമോസ് സമീപിച്ചിട്ടില്ലെന്ന് ടെക്‌സസ് ഡിപിഎസ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. തോക്കുധാരിയെന്ന് സംശയിക്കുന്ന സാല്‍വഡോര്‍ റാമോസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഒരു സ്കൂള്‍ ഉദ്യോഗസ്ഥനെ സമീപിച്ചുവെന്ന അവകാശവാദം നിഷേധിക്കുന്നതായും ടെക്സസ് ഡിപിഎസ് റീജിയണല്‍ ഡയറക്ടര്‍ വിക്ടര്‍ എസ്കലോണ്‍ പറഞ്ഞു.

ടെക്സസിലെ സാന്‍ അന്റോണിയോ നഗരത്തില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയായാണ് ഉവാല്‍ഡെ പട്ടണം. സ്കൂളിനു സമീപമേഖലയില്‍ താമസിച്ചിരുന്ന റാമോസ് തന്റെ മുത്തശ്ശിയെയാണ് ആദ്യം വെടിവച്ചത്. ഇതിനു ശേഷമാണ് റാമോസ് സ്കൂളിലേക്ക് എത്തി കൂട്ടക്കൊല നടത്തിയത്. സാല്‍വദൊറിന്‍്റെ അമ്മ ലഹരിക്കടിമയായിരുന്നു അതിനാല്‍ ഇയാള്‍ അമ്മയുമായി എന്നും വഴക്കുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹപാഠികളുടെ നിരന്തര കളിയാക്കലും ഉപദ്രവവും മൂലം സാല്‍വദൊര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. നാല് ദിവസം മുമ്ബ് റാമോസ് രണ്ട് റൈഫിളുകളുടെ ചിത്രങ്ങള്‍ ‘എന്റെ തോക്ക് ചിത്രങ്ങള്‍’ എന്ന തലക്കെട്ടാടുകൂടി പോസ്റ്റ് ചെയ്തുവെന്ന് പ്രതിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു.

അക്രമത്തിന് പ്രേരണയായതെന്തെന്ന് വെളിവായിട്ടില്ലെന്നും മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 2012നു ശേഷം യുഎസിലെ ഏറ്റവും ദാരുണമായ സ്കൂള്‍ വെടിവയ്പാണ് ഇത്. മരിച്ചവരോട് ആദരസൂചകമായി ശനിയാഴ്ച വരെ യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക