ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കാനിരുന്ന വിവാദ സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചു. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലിസ് നല്‍കിയ വിശദീകരണം.

‘ആധുനിക ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പന്തലും വേദിയും ഒരുക്കിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പ്രഭാഷണം നടത്തിയതിന്റെ പേരില്‍ മുജാഹിദ് ബാലുശ്ശേരിയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്നലെ എറണാകുളത്ത് ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക