സിനിമാ-സീരിയല്‍ താരം രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുൻപേ മലയാള ടെലിവിഷൻ രംഗത്തിന് മറ്റൊരു ദുഖവാര്‍ത്ത കൂടി. സീരിയല്‍ താരം ഡോ. പ്രിയ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയയുടെ ദാരുണ മരണം. നടൻ കിഷോര്‍ സത്യയാണ് പ്രിയയുടെ വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഡോ. പ്രിയ.

കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: മലയാള ടെലിവിഷൻ മേഖലയില്‍ നൊമ്ബരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച്‌ പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്ബുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന… ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്ബോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും…. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി…. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു…. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…

രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുൻപ് അടുത്ത ഒന്നുകൂടി….35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്ബോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല…. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും… അറിയില്ല.. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക