ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മല്‍ സ്വദേശിനിയും അശ്വതി (25) ആണ് മരിച്ചത്. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം.അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാദാപുരം പൊലീസ് എത്തി തുടര്‍നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകൻ: നൈനിക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക