മലയാളി സ്കൂള്‍ അധ്യാപിക ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും റിയാദ് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്‍റർനാഷനല്‍ സ്കൂളിലെ അധ്യാപികയുമായ വീണ കിരണ്‍ (37) ആണ് ഇന്നലെ വൈകിട്ട് മരണമടഞ്ഞത്.

ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ റിയാദ് ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 വര്‍ഷമായി റിയാദില്‍ തുടരുന്ന വീണ കഴിഞ്ഞ ഒമ്ബത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്‍റർനാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിയാദ് മലാസിലുള്ള ഇന്‍റര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്ബനിയിലെ ടെക്നിക്കല്‍ എൻജിനീയറാണ് ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ ഏക മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്‍റർനാഷനല്‍ സ്കൂള്‍ വിദ്യാഥിനിയാണ്. നിയമ നടപടികള്‍ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക