ഓസ്ട്രേലിയയില്‍ സിഡ്നി ജോർദാൻ സ്പ്രിംഗ്സില്‍ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.

തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ല്‍ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്ബതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കള്‍.ഓസ്ട്രേലിയയില്‍ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക