ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലെ ജനപ്രിയ നടൻ പവൻ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്‍റെയും വിയോഗം. ഒരാഴ്ച മുമ്ബ് കന്നഡ നടി സ്പന്ദന 35ാം വയസ്സില്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക