കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐ നേതാവ് എന്‍ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ടോടെ ആരോഗ്യനില വീണ്ടും മോശമായി. അതിനിടെ കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇഡി ശനിയാഴ്ച ഭാസുരാംഗന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കൂടുതല്‍ രേഖകളുടെ പരിശോധന ഇന്നും തുടരും. പരിശോധന പൂര്‍ത്തിയാക്കി ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനിരിക്കെയാണ് ഭാസുരാംഗന് ഹൃദയാഘാതം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക