കൊച്ചി: സിനിമാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്ബുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്ബുരാന്‍. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്ബുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ‘എമ്ബുരാന്‍’ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതായി സൂചിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എമ്ബുരാന്‍’ തുടങ്ങാന്‍ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. ‘L2E The Screenplay’ എന്ന് പുറംചട്ടയില്‍ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും ഉള്‍പ്പെട്ട ഫോട്ടോയാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കലാപമുയരുമ്ബോള്‍, ഇരുള്‍ വീഴുമ്ബോള്‍.. എല്ലാം നേരെയാക്കാന്‍ അവന്‍ മടങ്ങിവരും. പിശാചിന്റെ നിയമം!’ എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്.

ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ‘ലൂസിഫറി’നേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് ‘എമ്ബുരാന്‍’. ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫറി’ന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

‘എമ്ബുരാനില്‍’ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് ‘എമ്ബുരാന്‍ ഇറങ്ങുമ്ബോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്തായാലും എമ്ബുരാന്‍ സിനിമയുടെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തിരക്കഥ പൂര്‍ത്തിയായതിനാല്‍ ഇനി ആരൊക്കെയാകും ചിത്രത്തിലെന്ന് അറിയാനായിരിക്കും ആകാംക്ഷ. ‘അബ്രാം ഖുറേഷി’ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കുമോ ‘എമ്ബുരാന്‍’ എന്നൊക്കെ അറിയാന്‍ ഇനിയും കാത്തിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക