ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. തുടര്‍പരിശോധനയില്‍ ഹൃദയാഘാതമാണ് കാരണമെന്ന് കണ്ടെത്തി. നോയിഡയില്‍ നിന്നുള്ള എ‍ഞ്ചിനീയര്‍ വികാസ് നേഗി (34) ആണ് മരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

കളിക്കിടെ റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്. ഇതിനിടേയാണ് പാതിവഴിയില്‍ വച്ച്‌ കുഴഞ്ഞുവീണത്. ഉടൻ മറ്റു കളിക്കാര്‍ ചേര്‍ന്ന് സിപിആര്‍ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്മോര്‍ട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്ബ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് കൂട്ടുകാരും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക