ക്രിസ്മസ് ആഘോഷങ്ങളെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന ഒരു മുസ്ലിം പുരോഹിത വേഷധാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ യഥാർത്ഥ മുസ്ലിം പുരോഹിതൻ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ അതിഗുരുതരമായ അവഹേളന പരാമർശമാണ് ഇയാൾ വീഡിയോയിലൂടെ നടത്തുന്നത്.

മുസ്ലീങ്ങൾ എന്തുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കാളികൾ ആകരുത് എന്ന നിലയിലാണ് ഇയാൾ പ്രസംഗിക്കുന്നത്. ദൈവത്തിൻറെ സന്തതി എന്നു പറയുന്നതിലൂടെ അള്ളാഹുവിൻറെ അവിഹിത സന്തതി എന്ന നിലയിലാണ് ക്രിസ്തുവിനെ കാണേണ്ടത് എന്ന് പറയുന്ന ഇയാൾ നിങ്ങളുടെ പിതാവിന് ഒരു അവിഹിത സന്തതി ഉണ്ടെങ്കിൽ അയാളുടെ പിറന്നാളാഘോഷം നടക്കുമ്പോൾ നിങ്ങൾ അതിൽ പങ്കാളികൾ ആകുമോ എന്നാണ് വിശ്വാസികളോട് ചോദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തിന് പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്ത പിണറായി സർക്കാർ ഈ പ്രസ്താവനയുടെ പേരിൽ കേസെടുക്കുവാൻ തയ്യാറാകുമോ എന്ന ചോദ്യം വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്. നിരന്തരമായി പ്രചരിക്കുന്ന ഇത്തരം വീഡിയോ ദൃശ്യങ്ങൾ ക്രിസ്തവ – മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള അകൽച്ച സൃഷ്ടിക്കുന്നുണ്ട്. ഏതായാലും വരുംദിവസങ്ങളിൽ ഈ വിവാദം കൂടുതലായി കത്തി പടരാനുള്ള സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക