
ചണ്ഡീഗഡ്: സംസ്ഥാനത്തെ ജയിലുകളിലെ മുഴുവന്‍ വി.ഐ.പി മുറികളും അടച്ചുപൂട്ടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. വി.ഐ.പി മുറികള്‍ ജയില്‍ മാനേജ്മെന്റ് ബ്ലോക്കുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിലൂടെ ജീവനക്കാരുടെ സുഗമമായ പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജയില്‍ പരിസരത്ത് ഗുണ്ടാസംഘങ്ങളില്‍ നിന്ന് 710 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ജയിലിനുള്ളില്‍ ഫോണുകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.