ജമ്മു: കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകള്‍ ആണ് ജീവരക്ഷാര്‍ത്ഥം കൂട്ടത്തോടെ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജമ്മു-കശ്മീര്‍ തങ്ങള്‍ക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും, ഇവിടെ ജീവിക്കാന്‍ ഭയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പണ്ഡിറ്റുകളുടെ ഈ നടപടി. രാജിക്കത്തുകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായ മനോജ് സിന്‍ഹയ്ക്കാണ്. കശ്മീരി പണ്ഡിറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട് വെടിയേറ്റ് മരിച്ചിരുന്നു. തെഹ്‌സില്‍ ഓഫീസിനകത്തു വച്ചാണ് ഭീകരര്‍ ഇയാളെ വകവരുത്തിയത്. പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ എംപ്ലോയ്മെന്റ് പാക്കേജിന്റെ ഭാഗമായി ലഭിച്ച സര്‍ക്കാര്‍ ജോലിയാണ് രാഹുല്‍ ചെയ്തിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക