തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിശ്ചയിച്ച ഡോക്ടർ ജോ ജേക്കബിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഇദ്ദേഹത്തിന് പാർട്ടിയുമായി ബന്ധമില്ലാത്ത ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം വിമർശനങ്ങളും. ഇപ്പോൾ ഡോക്ടർ ജോയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. രൂക്ഷമായ പരിഹാസമാണ് ആശ ഫേസ്ബുക്ക് പോസ്റ്റിൽ ഡോക്ടർ ജോക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

ആശയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്റെ അപ്പന്റെ പേര്
MM LAWRENCE
സഖാവാണ്
സഖാവ് എം.എം.ലോറൻസ്
എന്റെ അപ്പൻ കമ്മ്യൂണിസ്റ്റ്കാരനാണ്
എന്റെ അപ്പൻ CITU കാരനാണ്
എന്റെ അപ്പൻ ജയിൽ കയറിയിട്ടുണ്ട്
ഞാൻ ജനിക്കുന്നതിന് മുന്നേയും എന്റെ കുട്ടി കാലത്തും
അപ്പനെ കാണാതെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്
എന്റെ കുട്ടിക്കാലത്ത് എറണാകുളം സിറ്റിയിലെ പാർട്ടി പരിപാടികൾക്ക് അമ്മടെ കൈപ്പിടിച്ച് പോയിട്ടുണ്ട്
സമ്മേളന സ്ഥലത്ത് നിലത്ത് പുല്ലിലും കല്ലിലും ഇരുന്നിട്ടുണ്ട്
പഴയ കളകറ്ററേറ്റിന്റെ മുന്നിൽ നിരഹാര സമരം നടത്തിയിരുന്ന അപ്പനെ കാണണം എന്ന് വാശിപിടിച്ച് കരഞ്ഞ എന്നെ അവിടെ കൊണ്ട് പോയിട്ടുണ്ട്
അവിടെ അപ്പനും അന്നുണ്ടായിരുന്ന നല്ല സഖാക്കളും സ്നേഹത്തോടെ കൈപിടിച്ച് സമര പന്തലിൽ നിലത്ത് ഇരുത്തിയിട്ടുണ്ട്
തിരിച്ച് വരുമ്പോൾ പത്രവിതരണകാരന്റെ സൈക്കിൾ കാലിൽ തട്ടി പൊട്ടി രക്തം വന്നിട്ടുണ്ട്
എന്റെ കരച്ചിൽ കേട്ട് സമരപന്തലിൽ നിന്ന് അപ്പനും മറ്റു സഖാക്കളും ഓടി വന്നിട്ടുണ്ട്.
എന്റെ ശ്രദ്ധ കുറവായിരുന്നു എന്നറിഞ്ഞിട്ടും പത്രകാരനാണ് വഴക്ക് കേട്ടത്.

ഇതൊക്കെ ആണെങ്കിലും
എന്റെ അപ്പൻ” കാട് കയറിയിട്ടില്ല”
പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറിങ്ങിട്ടുണ്ട്
പാർട്ടിയിലും ജീവിതത്തിലും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്

വള്ളം വഞ്ചി ബോട്ട് സൈക്കിൾ കാറ് ബസ് ട്രെയിൻ വിമാനം കപ്പൽ കയറിയിട്ടുണ്ട് അപ്പൻ

പക്ഷേ ” കാട് കയറിയിട്ടില്ല”
ഉറപ്പ്.

കാട് കയറുന്നതാണ് കമ്യൂണിസ്റ്റിന്റെ ലക്ഷണം എന്ന് Lissie Hospital ലെ Operation Theater ൽ നിന്ന് തൊപ്പിയും കുഴലുമൊക്കെ ആയി ഓടി പാഞ് വന്ന് സ്ഥാനാർത്ഥി ആകാൻ ഭാഗ്യം ലഭിച്ച
Doctor Joe Joseph ഹൃദയമിടിപ്പോടെ പറഞ്ഞപ്പോഴാണ് ” കാട് കയറ്റം” കമ്മ്യൂണിസറ്റാകാൻ യോഗ്യത ഉള്ള കാര്യമാണെന്ന് അറിഞ്ഞത്!

എന്റെ അപ്പൻ കാട് കയറിയിട്ടുണ്ടെന്ന് Dr പറഞപ്പോഴുള്ള ആ ഭാവം കണ്ടപ്പോൾ ശരിക്കും കാട് കയറാൻ തോന്നി പോയി.

അല്ലാ, തൃക്കാകരയിൽ കാടുണ്ടോ

” ഒന്നാം മലകയറി പോകണ്ടേ( 6-5-2022)
അവിടന്ന് തലേം കുത്തി ചാടണ്ടേ
…………….
……………
മുപ്പത്തി ഒന്നാം മലകയറി പോകണ്ടേ ( 31-5. 2022)
അവിടന്ന് തലേം കുത്തി ചാടണ്ടേ

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ Doctor ന്റെ Heart Safe ആയിരിക്കണമേ പിതാവേ🙏🙏

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക