“എൻറെ ജീവൻ എടുത്തോ, പക്ഷേ എൻറെ രാജ്യത്തെ തൊടില്ല”: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്; സൂപ്പർ താരം മഹേഷ് ബാബു നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്- വീഡിയോ ഇവിടെ കാണാം.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മേജര്‍’ (Major Movie) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’.
ഈ ചിത്രം പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.2022 ജൂണ്‍ 3ന് ചിത്രം ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഹിന്ദി ,തെലുങ്ക് , മലയാളം എന്നി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നതില്‍ അഭിമാനിക്കുന്നുതായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്‌സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടന്‍ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.
2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക