കൊളംബോ : സാമ്ബത്തിക പ്രതിസന്ധിമൂലം തകര്‍ന്നടിയുന്ന ശ്രീലങ്കയില്‍ ആക്രമണങ്ങള്‍ രൂക്ഷമാകുന്നു. ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് സമരക്കാര്‍ കത്തിച്ചു. ഹംബന്‍ട്ടോട്ടയിലെ മെഡമുലാനയിലുള്ള രജപക്‌സെ കുടുംബത്തിന്റെ വീടാണ് സമരക്കാര്‍ കത്തിച്ചത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹിന്ദ സ്വയം രാജിവെച്ച്‌ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആക്രമണം.

നിരവധി മന്ത്രിമാരുടെ വീടിന് നേരെയും ആക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകീട്ടാണ് താന്‍ രാജി സമര്‍പ്പിച്ച വിവരം മഹിന്ദ സ്ഥിരീകരിച്ചത്. ഇതിന് മുന്നോടിയായി സമരം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ മഹിന്ദ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തിനിടെ ഒരു എംപിക്ക് വെടിയേല്‍ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധത്തിന് ശേഷം തിരികെ പോകാന്‍ തീരുമാനിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. സംഘര്‍ഷം നിര്‍ത്താന്‍ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറാവുകയായിരുന്നു. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതിന് പിന്നാലെയായിരുന്നു രാജി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക