കൊച്ചി: തൃക്കാക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങാനുള്ള തന്റെ പദ്ധതി പ്രഖ്യാപിക്കുമ്ബോള്‍ ധൈര്യമുണ്ടെങ്കില്‍ തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെ പുറത്താക്കട്ടെയെന്ന് ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. മെയ് ഒമ്ബതിന് നടത്തുന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചരണ പരിപാടികള്‍ വിശദീകരിക്കുമെന്നും കെവി തോമസ് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃക്കാക്കരയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ അവര്‍ (കോണ്‍ഗ്രസ് നേതാക്കള്‍) തന്നെ പൂര്‍ണ്ണമായി തന്നെ അവഗണിച്ചു. അവര്‍ എന്നെ പുറത്താക്കട്ടെ. തോപ്പുംപടിയിലെ എന്റെ വീട്ടില്‍ മെയ് ഒമ്ബതിന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എങ്ങനെയാണ് താന്‍ പ്രചരണം നടത്തുകയെന്നത് പ്രഖ്യാപിക്കും’, കെവി തോമസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കൊരു സ്ഥാനവും എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. ‘എനിക്കൊരു സ്ഥാനവും വാഗ്ദാനം ചെയ്തിട്ടില്ല. എന്നെ ചെറുതാക്കാന്‍ വേണ്ടി അവര്‍( കോണ്‍ഗ്രസ് നേതാക്കള്‍) തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ മകള്‍ രേഖ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഞാന്‍ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു. അതും വ്യാജപ്രചരണങ്ങളുടെ ഭാഗമാണ്’, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് തങ്ങളുടെ ശക്തിദുര്‍ഗമായ എറണാകുളം ജില്ല ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊച്ചി, കളമശേരി നിയോജക മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടു. തൃക്കാക്കര നഷ്ടപ്പെടല്‍ ഭീഷണിയിലാണെന്നും കെവി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് സിറിയന്‍ കത്തോലിക്കനാണ്. ഭാര്യ ലാറ്റിന്‍ കത്തോലിക്കനാണ്. ഇതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക