വാഗമണ്ണിലെ ഓഫ് റോഡില്‍ നടത്തിയ നടന്‍ ജോജു ജോര്‍ജിന്റെ റൈഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലാണ് ജോജുവിന്റെ പ്രകടനം. സംഘാടകരുടെ അതിഥിയായി എത്തിയ ജോജു ട്രാക്കില്‍ ഇറങ്ങിയത്. ജോജുവിന്റെ ഡ്രൈവ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഓഫ്റോഡ് ട്രാക്കില്‍ മത്സരത്തിനു വേണ്ടി ആദ്യമായാണ് ജോജു വാഹനം ഇറക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് .’വന്‍ മൂഡ്, പൊളി, ചെതറിക്കുവല്ലേ’ എന്നാണ് താരം ഡ്രൈവിന് ശേഷം ആവേശത്തോടെ പറഞ്ഞത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫ്‌റോഡ് മാസ്റ്റേഴ്സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്. റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വകഭേദം 2018ലാണ് ജോജു ജോര്‍ജ് വാങ്ങിയത്. 3.6 ലീറ്റര്‍ വി6 എന്‍ജിനാണ് വാഹനത്തില്‍. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് കരുത്തും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക