ഗുവാഹതി: ശനിയാഴ്ച അസമിലെ ബാര്‍പേട്ട ജില്ലയില്‍ വീശിയ തീവ്രത കുറഞ്ഞ ചുഴലിക്കാറ്റ് പ്രദേശവാസികളെ അമ്ബരപ്പിച്ചു. ഈ അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം അവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ പകര്‍ത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതുവരെ ആളപായമോ മറ്റോ റിപോര്‍ട് ചെയ്തിട്ടില്ല.

‘ശനിയാഴ്‌ച അസമിലെ ബാര്‍പേട്ടയിലെ ചംഗയില്‍ തീവ്രത കുറഞ്ഞ ചുഴലിക്കാറ്റ് വീശിയടിച്ചു, പക്ഷേ അതൊരു ചുഴലിക്കാറ്റല്ല’, ഗുവാഹതിയിലെ റീജിയനല്‍ മെറ്റീരിയോളജികല്‍ സെന്ററിലെ കാലാവസ്ഥാ വിഭാഗം ഡെപ്യൂടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ഒ നീല്‍ ഷായെ ഉദ്ധരിച്ച്‌ ഈസ്റ്റ്‌മോജോ റിപോര്‍ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെക്കന്‍ ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച്‌ അടുത്ത ആഴ്ച ആദ്യം ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ശനിയാഴ്ചയോടെ തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലാവസ്ഥാ സംവിധാനം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക