മുംബൈ: ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഒലയില്‍ (Ola) നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് യുവാവ് കമ്ബനിയെ സമീപിച്ചത്. എന്നാല്‍ ഒലയില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് സ്കൂട്ടറില്‍ കഴുതയെ കെട്ടിവലിച്ച്‌ ന​ഗര പ്രദക്ഷിണം നടത്തിയാണ് യുവാവ് തന്റെ പ്രതിഷേധം അറിയിച്ചത്. മഹാരാഷ്ട്ര ബീഡ് ജില്ലയില്‍ നിന്നുള്ള സച്ചിന്‍ ഗിറ്റെ എന്നയാളാണ് പ്രതിഷേധം നടത്തിയത്.

കമ്ബനിയെ വിശ്വസിക്കരുതെന്ന പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചായിരുന്നു പ്രതിഷേധം. പ്രാദേശിക വാര്‍ത്താ ചാനലായ ലെറ്റ്സ് അപ്പ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എബിപി ന്യൂസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സച്ചിന്‍ ഗിറ്റെ സ്കൂട്ടര്‍ വാങ്ങി ആറ് ദിവസത്തിന് ശേഷം വാഹനം പ്രവര്‍ത്തിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചു. കമ്ബനിയുമായി ബന്ധപ്പെട്ടപ്പോള്‍ മെക്കാനിക്കിനെ അയച്ചു സ്കൂട്ടര്‍ പരിശോധിച്ചു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ആരുമെത്തിയില്ലെന്നും യുവാവ് ആരോപിച്ചു. തുടര്‍ന്ന് കമ്ബനിയുടെ കസ്റ്റമര്‍ കെയറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അനുകൂലമായി പ്രതികരണം ഉണ്ടായില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. തട്ടിപ്പ് കമ്ബനിയായ ഓലയെ സൂക്ഷിക്കുക, ഓല കമ്ബനിയുടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങരുത് എന്നെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പര്യടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. സച്ചിന്‍ ​ഗിറ്റെ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. കമ്ബനിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സാമ്ബത്തിക പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ ഒലയെക്കുറിച്ച്‌ അന്വേഷിച്ച്‌ ഉചിതമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, ഒല 1,441 യൂണിറ്റ് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക