ഏഷ്യാനെറ്റിൽ മ്യൂസിക് റിയാലിറ്റി ഷോയായ സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഷോയിൽ ഉണ്ടായിരുന്ന ഏറ്റവും പോപ്പുലറായിട്ടുള്ള മത്സരാർത്ഥിയായിരുന്നു അമൃത. ഫിനാലെയ്ക്ക് തൊട്ടുമുമ്പാണ് അമൃത പുറത്തായത്. ഷോയിൽ വിധികർത്താവായിരുന്നു ശരത്തിന്റെ സംഗീത്തിലാണ് അമൃത ആദ്യമായി പാടിയത്.

പക്ഷെ ആഗതനിലെ “മുന്തിരിപ്പൂ” എന്ന ഗാനം പാടിയ ശേഷമാണ് അമൃത മലയാളികൾക്ക് മനം കവർന്നത്. ആദ്യ പാട്ടിന് ശേഷം കൂടുതൽ അവസരങ്ങൾ അമൃതയെ തേടിയെത്തി. നടൻ ബാലയുമുള്ള വിവാഹവും അതിന് ശേഷമുള്ള വേർപിരിയലുമെല്ലാം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. അവന്തിക എന്ന പേരിൽ ഒരു മകളും അമൃതയ്ക്കുണ്ട്. അമൃതയ്ക്ക് ഒപ്പമാണ് മകൾ താമസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമൃതയുടെ അനിയത്തി അഭിരാമിയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇരുവരും ഒരുമിച്ച് നടത്തുന്ന മ്യൂസിക് ബാൻഡും ഏറെ പ്രശസ്തമാണ്. സംഗീതം കഴിഞ്ഞാൽ അമൃത ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് യാത്രകളാണ്. മകൾക്ക് ഒപ്പം ഇപ്പോഴിതാ മുന്നാറിലെ ഒരു റിസോർട്ടിൽ അടിച്ചുപൊളിക്കാൻ പോയതിന്റെ ചിത്രങ്ങളും വീഡിയോസും അമൃത പങ്കുവച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക