ഹനംകൊണ്ട: തെലങ്കാനയില്‍ ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ യുവതിയുടെ ശ്രമം. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലെ പാസരഗൊണ്ടയിലാണ് സംഭവം നടന്നത്. പാസരഗൊണ്ട സ്വദേശി രാജുവിനെയാണ് ഭാര്യ അര്‍ച്ചന ബ്ലേഡ്‌ ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്‌ച അര്‍ധരാത്രി വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന അര്‍ച്ചന പെട്ടെന്ന് വീടിനുള്ളിലേക്ക് കയറി ബ്ലേഡ്‌ എടുത്ത് വന്ന ശേഷം രാജുവിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നു. രാജു നിലവിളിച്ചതിനെ തുടര്‍ന്ന് അര്‍ച്ചന ഉടന്‍ മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടന്‍ വാരങ്കലിലുള്ള എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അര്‍ച്ചനക്കെതിരെ രാജുവിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക