തൃശൂര്‍: വിഷുക്കണി ഒരുക്കാന്‍ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്ബില്‍ സുധീഷ്(38) ആണ് അറസ്റ്റിലായത്.

വിഷുക്കണി ഒരുക്കാന്‍ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സുധീഷ് വിളക്കുകൊണ്ടു അമ്മയുടെ കൈയില്‍ അടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക