കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആളുടേതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്. കേരളത്തില്‍ സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍ നടന്നതെന്നും എന്‍. ഹരിദാസ് പറഞ്ഞു.

യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എ ബി-5000 ഫോര്‍ച്ച്‌യൂണര്‍ വണ്ടി ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുരമുക്കില്‍ സിദ്ധിഖിന്റെതാണ്. ഇയാള്‍ നിരവധി കേസില്‍ പ്രതിയാണ്. 2010 ഒക്ടോബര്‍ മാസം 21 ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്ബര്‍ 582/2010 രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ സജിന്‍ ചന്ദ്രന്‍ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച്‌ മര്‍ദ്ധിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയില്‍ സിദ്ധിഖ്. ഇതിന് പുറമേ നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാള്‍ പകല്‍ ലീഗും രാത്രികാലങ്ങളില്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. ഇതോടൊപ്പം, തന്നെ ഇയാള്‍ സിപിഎമ്മുമായും സജീവ ബന്ധം നിലനിര്‍ത്തുന്നു. സിദ്ധിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. സിപിഎം ജനറല്‍ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാര്‍ നല്‍കേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് എന്ന് എന്‍. ഹരിദാസ് ആരോപിച്ചു

സജിന്‍ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിന്‍ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിരവധി തവണ മധ്യസ്ഥതവഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയില്‍ സിദ്ധിഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കുമെന്നും എന്‍. ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക