
കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് ഫെമില്‍ തോമസ് (23), ഇമ്മനുവല്‍ (21), മിഥുന്‍ സത്യന്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് യുവാവ് സന്ദേശങ്ങളയച്ചിരുന്നു. ഇത് യുവതി കാമുകനായ ഫെമിലിനെ അറിയിച്ചു. പിന്നീട് യുവതിയെന്ന വ്യാജേന യുവാവിന് സന്ദേശമയച്ച ഫെമില്‍ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു.