കൊല്ലം: പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

ഇന്നു രാവിലെ കിളിമാനൂര്‍ അടയം വെയിറ്റിങ് ഷെഡ്ഡിന് സമീപമുള്ള മറ്റൊരു ഷെഡ്ഡിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്ബ് എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മണിരാജന്‍ അറസ്റ്റിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. രാവിലെ ജോലിക്കായി പോയ സ്ത്രീയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക