തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ‘അറേബ്യന്‍ ഗ്രില്‍’ ഹോട്ടലിലാണ് തീ പടര്‍ന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഉടന്‍ തന്നെ ഹോട്ടലിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാല്‍ ആളപായം ഒഴിവാക്കാനായി. ഹോട്ടലിന്റെ അടുക്കളഭാഗത്ത് നിന്നുമാണ് തീ പടര്‍ന്നത്. തൃശൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക