നടി ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി തരൂര്‍ എം പി. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച്‌ കാണുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നത് നിരാശയില്‍ നിന്നാണെന്നും ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് തരൂരിനെതിരെ മത്സരിക്കാൻ ബിജെപി ശോഭനയെ ഇറക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. തൃശ്ശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ശോഭനയും ഭാഗവാക്കായിരുന്നു. അതുകൊണ്ടുതന്നെ പ്രചരണത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. എ ക്ലാസ് മണ്ഡലം എന്ന അവകാശപ്പെടുമ്പോഴും തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ വിജയ സാധ്യതയുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ വലയുകയാണ് ബിജെപി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി.’രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല’. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്ന് തരൂര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക