ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രമുഖ സിനിമാതാരം പരിഗണനയില്‍. വിജയസാധ്യത മുന്‍നിര്‍ത്തി സിനിമാതാരത്തെ ഇറക്കാനുള്ള ആലോചനയിലാണ് പാർട്ടി. ആലപ്പുഴയില്‍ സിറ്റിങ് എംപി ഇല്ലാത്തതാണ് സ്ഥാനാർഥി നിർണയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ആലപ്പുഴയില്‍ മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. അങ്ങനെ വന്നാൽ ഷാനിമോള്‍ ഉസ്മാന്‍, എഎ ഷുക്കൂര്‍, എം.എം.ഹസൻ എന്നീ പേരുകളാവും ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എന്നാൽ ആലപ്പുഴയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ആലോചനയാണ് മലയാളത്തിലെ ഒരു പ്രധാന നടനെ പരിഗണിക്കാൻ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ്റിങ്ങല്‍ വിട്ട് അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിക്കണമെന്ന അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍, നിലവിലെ സ്ഥിതിയില്‍ സിപി എമമിന്‍റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയില്‍ രാഷ്ട്രീയ മല്‍സരം കാഴ്ചവയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർഥി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന നിരീക്ഷണവും മുതിർന്ന നേതാക്കളില്‍ ചിലർ പങ്കു വയ്ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക