കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍. തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. തരൂരിനെ ഇത്തവണ എന്തായാലും തിരുവനന്തപുരത്ത് തോല്‍പ്പിക്കും എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അവകാശപ്പെടുന്നതിനിടെയാണ് രാജഗോപാലിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പ്രസംഗിക്കവെ ആയിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കുക അസാധ്യമാണ് എന്ന് രാജഗോപാല്‍ പറഞ്ഞു. ജനങ്ങളെ സ്വാധീനിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നേടിയ സ്വാധീനം കൊണ്ടാണ് വീണ്ടും വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്, രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ബി ജെ പിയുടെ ആദ്യ എം എല്‍ എ കൂടിയായ രാജഗോപാലിന്റെ അഭിപ്രായം നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് എതിരെ മത്സരിച്ചത് ഒ രാജഗോപാല്‍ ആയിരുന്നു. അന്ന് ശശി തരൂരിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഒ രാജഗോപാലിന് സാധിച്ചിരുന്നു. വെറും 15470 വോട്ടുകളുടെ വ്യത്യാസത്തിലാണ് രാജഗോപാല്‍ ശശി തരൂരിനോട് തോറ്റത്.

പിന്നീട് 2016 ല്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് രാജഗോപാല്‍ ജയിക്കുകയും ചെയ്തിരുന്നു. 2019 ല്‍ 99989 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ശശി തരൂര്‍ ഹാട്രിക് വിജയം നേടുമ്ബോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായിരുന്നു. 2009 മുതല്‍ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശശി തരൂരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക