
നല്ല തിരക്കുള്ള ഒരു ഭക്ഷണശാല. ഒരു മീന്‍ വിഭവം ഓര്‍ഡര്‍ ചെയ്യുന്നു. കാത്തിരിപ്പിനൊടുവില്‍ നൂഡില്‍സും പച്ചിലകളും മീനും കൃത്യമായി അടുക്കി വച്ച് ഭംഗിയില്‍ പ്ലെയ്റ്റ് ചെയ്തിരിക്കുന്ന ഭക്ഷണമെത്തി. വിശപ്പിന്റെ വിളിയില്‍ കൊതിയോടെ ഭക്ഷണം കഴിക്കാനായി ചോപ്സ്റ്റിക് മീനിനടുത്തേക്ക് എത്തിയതും മീന്‍ വായ തുറന്ന് ചോപ്സ്റ്റിക്‌സ് കടിച്ചാലോ?
ഒരു സിനിമയിലോ, പുസ്തകത്തിലോ, അല്ലെങ്കില്‍ സ്വപ്‌നത്തിലോ നടന്ന സംഭവമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് ജപ്പാനിലെ ഒരു ഹോട്ടലില്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന ഈ വിഡിയോ 7.8 മില്യണ്‍ ആളുകളാണ് കണ്ടത്. പലര്‍ക്കും കണ്ട കാഴ്ച വിശ്വസിക്കാന്‍ പറ്റിയില്ല. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കണ്ട് ദൃശ്യങ്ങള്‍ ഉറപ്പ് വരുത്തി.