കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനമെമ്ബാടും പ്രതിഷേധങ്ങള്‍ പൊട്ടി പുറപ്പെടുമ്ബോള്‍ പദ്ധതിയുമായി ബന്ധപെട്ട് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും ജോസ് കെ. മാണി മൗനം വെടിയണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ജനങ്ങള്‍ ഒന്നടങ്കം സമരത്തിലാണ്. ചങ്ങനാശേരിയിലെ മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുമ്ബോള്‍ ചങ്ങനാശേരിയിലെ കേരള കോണ്‍ഗ്രസ് എംഎ‍ല്‍എ. ജോബ് മൈക്കിള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കനുകൂലമായി നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു. പ്രതിഷേധിച്ച വൈദികര്‍ക്ക് നേരെ പോലും പൊലീസ് അതിക്രമം നടന്നു. കെ.സി.ബി.സിയും ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പദ്ധതിക്കെതിരെ സുദീര്‍ഘമായ ലേഖനം എഴുതി. പദ്ധതിക്കെതിരെ രംഗത്ത് വരുന്നവരെ തീവ്രവാദികള്‍ എന്നാണ് സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോടും കണ്ണൂരും മലയോര കര്‍ഷകരുടെ ഭൂമിയിലൂടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി കടന്ന് പോകുന്നത്. കോട്ടയം ചങ്ങനാശേരി, ഏറ്റുമാനൂര്‍ ,ചെങ്ങന്നൂര്‍, പത്തനംതിട്ട , എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്. ഇരുവശത്തും 10 മീറ്റര്‍ വീതം ബഫര്‍ സോണ്‍ , അതായത് 20 മീറ്റര്‍ ബഫര്‍ സോണാണ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉള്ളതെന്ന് കെ. റയില്‍ എം.ഡി. വിശദമാക്കിയ പശ്ചാത്തലത്തില്‍ കുറ്റിയിട്ട വീടുകള്‍ മാത്രമല്ല നഷ്ടപ്പെടുന്നത്. അതിനപ്പുറം ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കും.

ബഫര്‍ സോണില്‍ നഷ്ടപരിഹാരം ഇല്ല എന്നതും കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രാനുമതി ഇല്ലാത്ത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന വ്രഗത പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അദ്ധ്വാനവര്‍ഗ സിദ്ധാന്തം രചിച്ച കെ.എം.മാണി എന്ന നേതാവിന്റെ പാര്‍ട്ടി കര്‍ഷക ഭൂമി തട്ടിയെടുക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കുട പിടിക്കരുത്. കെ.എം.മാണി ജീവിച്ചിരുന്നെങ്കില്‍ ഈ പദ്ധതിയെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്ബോള്‍ ജോസ് കെ.മാണി സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം മനസിരുത്തി വായിക്കണം.

എന്തുകൊണ്ട് പദ്ധതിയെ എതിര്‍ക്കുന്നുവെന്ന് ആര്‍ച്ച്‌ ബിഷപ്പ് വളരെ ലളിതമായി ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ജനങ്ങള്‍ വിഷമിക്കുമ്ബോള്‍ , ജനങ്ങള്‍ ഒരു കാരണവുമില്ലാതെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമ്ബോള്‍ മത മേലദ്ധ്യക്ഷന്‍ മാര്‍ ഇടപെടുവെന്നും അതിനെ വിമോചന സമരമെന്ന് പേരില്‍ സര്‍ക്കാര്‍ മുദ്ര കുത്തുന്നത് അപഹാസ്യമാണെന്നും ആര്‍ച്ച്‌ ബിഷപ്പ് ചൂണ്ടികാണിക്കുന്നു. കര്‍ഷക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് പദ്ധതിക്കെതിരെ രംഗത്ത് വരണമെന്നും ഡോ. ശൂരനാട് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക